kerala

മലയാറ്റൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു; ബന്ധു അറസ്റ്റിൽ

By webdesk15

October 04, 2023

എറണാകുളം ജില്ലയിലെ മലയാറ്റൂരില്‍ കുത്തേറ്റ് യുവാവ് മരിച്ചു. മലയാറ്റൂര്‍ കടപ്പാറ സ്വദേശി ടിന്റോ ടോമി ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവായ ടോമിയെ പൊലീസ് അറസ്റ്റു ചെയ്തു. ടോമി മലയാറ്റൂര്‍ പാലത്തിന് സമീപം ബജിക്കട നടത്തുകയാണ്. വൈകിട്ട് കടയിലെത്തിയ ടിന്റോ കട നശിപ്പിച്ചുവെന്നും ആക്രമണത്തിനിടയില്‍ ടോമി കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.