kerala

മല്ലു ട്രാവലറിനെതിരായ സഊദി യുവതിയുടെ പീഡന പരാതിയിൽ അന്വേഷണം വഴിമുട്ടി പൊലീസ്

By webdesk15

September 17, 2023

മല്ലു ട്രാവലർ ഷാക്കീർ സുബാൻ ശാരീരികമായി അക്രമിച്ചുവെന്ന സൗദി യുവതിയുടെ പരാതിയിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകാതെ കൊച്ചി പൊലീസ്. ഷാക്കീർ വിദേശത്തായതിനാൽ കേസുമായി ബന്ധപ്പെടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികൾ തുടങ്ങി. തന്‍റെ പ്രതിശ്രുത വരൻ പുറത്തുപോയ ഘട്ടത്തിൽ ഹോട്ടൽ മുറിയിൽ ഷാക്കീർ തന്നെ കടന്നുപിടിച്ചെന്നും തന്‍റെ മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയെന്നും വ്യക്തമാക്കി പരാതിക്കാരിയുടെ വെളിപ്പെടുത്തൽ വീഡിയോയും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സെപ്റ്റംബർ 13ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.പരാതി വ്യാജമാണെന്ന് മല്ലു ട്രാവലർ പ്രതികരിച്ചു. തെളിവുകൾ നിരത്തി കേസ് നേരിടുമെന്നും ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി