india

ഗവര്‍ണറെ ട്വിറ്ററില്‍ ബ്ലോക്കാക്കി മമത

By Test User

February 01, 2022

കൊല്‍ക്കത്ത: ഒരിടവേളക്കു ശേഷം പശ്ചിമ ബംഗാളില്‍ വീണ്ടും ഗവര്‍ണര്‍- മുഖ്യമന്ത്രി ഏറ്റുമുട്ടല്‍. ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിന്റെ ഗ്യാസ് ചേംബര്‍ പരാമര്‍ശം വിവാദമായതോടെ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വിറ്ററില്‍ അദ്ദേഹത്തെ ബ്ലോക്ക് ചെയ്തു. കഴിഞ്ഞദിവസം മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയില്‍ ഗവര്‍ണര്‍ നടത്തിയ പരാമര്‍ശമാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് ഇടയാക്കിയത്. ബംഗാള്‍ ജനാധിപത്യത്തിന്റെ ഗ്യാസ് ചേമ്പറായി മാറുകയാണെന്നും സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നുമായിരുന്നു പരാമര്‍ശം. ‘ബംഗാള്‍ എന്ന വിശുദ്ധഭൂമി രക്തത്തില്‍ മുങ്ങുന്നതും മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കുന്നതിനുള്ള പരീക്ഷണശാലയായി മാറുന്നതും തനിക്ക് നോക്കിനില്‍ക്കാനാവില്ല. ഭരണഘടന സംരക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്- അദ്ദേഹം പറഞ്ഞു.