india

മമത ബാനര്‍ജി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി

By webdesk11

June 27, 2023

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി. മോശം കാലാവസ്ഥ കാരണം സിലിഗുരിക്ക് സമീപം സേവക്കോ ആര്‍മി എയര്‍ ബേസില്‍ ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു അടിയന്തര ലാന്‍ഡിങ്.

ജയിപ്പായിഗുരുവില്‍ ഒരു തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി കഴിഞ്ഞ ബ്ഗഡോഗ്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനിടയാണ് സംഭവം. വനമേഖലക്ക് മുകളിലൂടെ പോയപ്പോള്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് മുന്നോട്ടുപോകാന്‍ ആകില്ലെന്ന് പൈലറ്റ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് റോഡ് മാര്‍ഗമാണ് മമത എയര്‍പോര്‍ട്ടില്‍ എത്തിയത്.