india

‘ജയ് ശ്രീറാം മുഴക്കി ബി.ജെ.പി പ്രവര്‍ത്തകര്‍; വന്ദേ ഭാരത് ഉദ്ഘാടന വേദി ബഹിഷ്‌കരിച്ച് മമത

By webdesk13

December 30, 2022

കൊല്‍ക്കത്ത: ഹൗറ സ്‌റ്റേഷനില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന വേദിയില്‍ ‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങളോടെ സ്വാഗതം ചെയ്തതിനെത്തുടര്‍ന്ന് ബഹിഷ്‌കരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഹൗറന്യൂ ജല്‍പായ്ഗുരി യാത്രയുടെ ഉദ്ഘാടന പരിപാടിക്കിടെയാണ് വേദിയില്‍ കയറാന്‍ മമത വിസമ്മതിച്ചത്. ഗവര്‍ണര്‍ ആനന്ദ ബോസ് ഇടപെട്ട് മമത പ്രസംഗിക്കാന്‍ കൂട്ടാക്കിയെങ്കിലും വേദിയില്‍ കയറാതെ പ്രസംഗിക്കുകയായിരുന്നു.

ഇന്നു രാവിലെ ഹൗറ റെയില്‍വേ സ്‌റ്റേഷനിലായിരുന്നു ബംഗാളിലെ വന്ദേ ഭാരത് എക്‌സ്പ്രസ് സര്‍വീസിന്റെ ഉദ്ഘാടനം. പരിപാടിക്കായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് എന്നിവരടങ്ങുന്ന പ്രമുഖര്‍ എത്തിയിരുന്നു. എന്നാല്‍, പരിപാടിക്കായി മമത എത്തുമ്പോഴായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീറാം’ മുഴക്കിയത്.