india

മമതക്ക് അഞ്ച് ലക്ഷം പിഴ; കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

By web desk 1

July 07, 2021

കൊല്‍ക്കത്ത: നന്ദിഗ്രാം തിരഞ്ഞെടുപ്പ് കേസില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അഞ്ചുലക്ഷം രൂപ പിഴ ചുമത്തി കൊല്‍ക്കത്ത ഹൈക്കോടതി. പിഴ ശിക്ഷ വിധിച്ചതിന് പിന്നാലെ കേസ് പരിഗണിച്ച ജസ്റ്റിസ് കൗശിക് ചന്ദ കേസില്‍ നിന്ന് പിന്മാറുകയും ചെയ്തു.

മമത ജുഡീഷ്യറിയെ പൊതുസമൂഹത്തില്‍ ഇകഴ്ത്തിക്കാട്ടിയതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഭിന്ന താത്പര്യമുള്ളതിനാല്‍ കേസ് കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൗശിക് ചന്ദ പിന്മാറണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു.