kerala

മമ്പുറം ആണ്ടുനേർച്ച ഈ മാസം ഏഴിന് തുടക്കമാകും

By webdesk14

July 04, 2024

തിരൂരങ്ങാടി : മമ്പുറം സയ്യിദ് അലവി തങ്ങളുടെ 186-ാം ആണ്ടുനേർച്ചക്ക് ഈ മാസം ഏഴിന് തുടക്കമാകും. ഏഴിന് വൈകിട്ട് സയ്യിദ് അഹ്‌മദ് ജിഫ്ര‌ി തങ്ങൾ മമ്പുറം കൊടി ഉയർത്തും. സിയാറത്തിനും കൂട്ടപ്രാർഥനക്കും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. 8, 9, 10, 12 തീയ്യതി കളിൽ രാത്രി ഏഴരക്ക് മത പ്രഭാഷണങ്ങൾ നടക്കും.

11ന് മഖാമിൽ നടക്കുന്ന മമ്പുറം സ്വലാത്തിന് പാണക്കാട് സയ്യിദ് അബ്ദുന്നാസ്വിർ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വം നൽകും. 13ന് രാവിലെ “മമ്പുറം തങ്ങളുടെ ലോകം’ എന്ന ശീർഷകത്തിൽ സെമിനാർ നടക്കും. രാത്രി “മമ്പുറം തങ്ങൾ അനു സ്‌മരണവും ഹിഫ്ള് സനദ് ദാനവും പ്രാർഥനാ സദസ്സും നടക്കും. 14ന് രാവിലെ എട്ട് മുതൽ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുർറഹ്‌മാൻ ജിഫ്‌രി തങ്ങൾ കോഴിക്കോട് അധ്യക്ഷനാകും.