kerala

മമ്പുറം നേർച്ചക്ക് ഇന്ന് സമാപനം; ഗതാഗത നിയന്ത്രണം

By webdesk14

July 14, 2024

തിരൂരങ്ങാടി : മമ്പുറം ആണ്ടുനേർച്ചയുടെ സമാപനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെ മമ്പുറം മഖാമിലേക്കും തിരിച്ചും മമ്പുറം പാലം വഴി വാഹനങ്ങൾ കടന്ന് പോവാൻ അനുവദിക്കില്ല.

നടപ്പാലം വഴിയും പുതിയ പാലം വഴിയും കാൽനടയായി മാത്രം വരേണ്ടതും തിരികെ പോവേണ്ടതുമാണെന്നും മഖാമിലേക്ക് വരുന്ന വാഹനങ്ങൾ നാഷണൽ ഹൈവേയിൽ നിന്ന് വി.കെ പടി വഴി ലിങ്ക് റോഡിലൂടെ വന്ന് തിരിച്ചു പോകേണ്ടതാണെന്നും പൊലിസ് അറിയിച്ചു.