actor

മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി മമ്മുട്ടി; താരത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ സിനിമാലോകവും പങ്കുചേര്‍ന്നു

By webdesk17

May 21, 2025

മലയാള സിനിമയുടെ ഇതിഹാസതാരം മോഹന്‍ലാലിന് ഇന്ന് 65 ാംപിറന്നാള്‍. താരത്തിന് പിറന്നാള്‍ ആശംസയുമായി മെഗാസ്റ്റാര്‍ മമ്മുട്ടി. ലോകമെമ്പാടുമുള്ള ആരാധകരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ആശംസയുടെ ഒരു പ്രവാഹമായിരുന്നു.

നാല് പതിറ്റാണ്ടിലേറെ മലയാള സിനിമയില്‍ നീണ്ട കരിയറുള്ള മഹാനടന്റെ പിറന്നാള്‍ വലിയ ആഘോഷമായി തന്നെയാണ് നടത്തിയിട്ടുള്ളത്. ‘മോഹന്‍ലാലിനൊപ്പം ഒരു ചെറിയ ചിത്രം മമ്മുട്ടി പങ്കുവെച്ചു’. ‘ഹാപ്പി ബര്‍ത്ത്ഡേ ഡിയര്‍ മോഹന്‍ലാല്‍’. അദ്ദേഹത്തിന്റെ മമ്മുട്ടി കമ്പനിയും ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ ആശംസകള്‍ നേര്‍ന്നു. 40വര്‍ഷത്തിലേറെയായി മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായ മോഹന്‍ലാലിന്റെ 65ാം പിറന്നാളാണ് ഇന്ന്.

ഏറ്റവും പുതിയ ചിത്രങ്ങളായ ‘എമ്പുരാന്‍’, ‘തുടരും’ എന്നിവ മികച്ച വിജയം നേടിയ വര്‍ഷമായതിനാല്‍ തന്നെ ഇത്തവണത്തെ പിറന്നാളിന് മധുരമേറും. 1978 ല്‍ തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ ചലച്ചിത്ര മേഖലയിലേക്ക് വന്നത്. ആ കാലം തൊട്ട് മലയാളസിനിമയുടെ ഇതിഹാസങ്ങളായ മോഹന്‍ലാലും മമ്മുട്ടിയും തമ്മിലുള്ള സൗഹൃദവും സിനിമാ മേഖലയിലും ആരാധകര്‍ക്കിടയിലും എപ്പോഴും ചര്‍ച്ചയാവാറുണ്ട്.