india

ബിജെപിക്കെതിരെ പൊതു സ്ഥാനാർത്ഥികളെ നിർത്തി പ്രതിപക്ഷം ഒറ്റക്കെട്ടായി പോരാടണമെന്ന് മമത ബാനർജി

By webdesk15

May 06, 2023

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊതു സ്ഥാനാർത്ഥികളെ നിർത്തി പോരാടണമെന്ന് പ്രതിപക്ഷ പാർട്ടികളോട് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മമത ബാനർജി ആവശ്യപ്പെട്ടു .543 മണ്ഡലങ്ങളിലും പൊതു സ്ഥാനാർത്ഥികളെ നിർത്തി മറ്റ് പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടെ ഓരോ പാർട്ടിയും അതാത് ശക്തികേന്ദ്രങ്ങളിൽ മത്സരിക്കണമെന്നും മമത ആവശ്യപ്പെട്ടു.

ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ബിജെപിയെ തോൽപ്പിക്കാൻ നമ്മൾ ഒറ്റക്കെട്ടായി പോരാടേണ്ടതുണ്ട്. നിങ്ങൾക്ക് ശക്തമായ അടിത്തറയുളള പ്രദേശങ്ങളിൽ നിന്ന് നിങ്ങൾ പോരാടുക. മമത പറഞ്ഞു.ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ,സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ,ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക് എന്നിവരുമായി മമതാ ബാനർജി ഇക്കാര്യം ചർച്ച ചെയ്തതായാണ് വിവരം.