അഹമ്മദാബാദ്: കോണ്‍ഗ്രസ് വനിതാ നേതാവിന്റെ പത്ത് വയസ്സുകാരിയായ മകളെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ പൊലീസ് പിടിയില്‍. കോണ്‍ഗ്രസ് വ്യക്താവ് പ്രിയങ്ക ചതുര്‍വേദിയുടെ മകളെ ബലാത്സംഗത്തിന് ഇരയാക്കുമെന്ന് ഭീഷണിപ്പെടുത്തിയ 36 കാരനായ ഗിരീഷ് മഹേശ്വറിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ചതുര്‍വേദിയില്‍ നിന്നും പരാതി ലഭിച്ചതിനെത്തുടര്‍ന്ന് അറസ്റ്റ്. ‘@girishk1605’ എന്ന ട്വിറ്റര്‍ പ്രൊഫൈല്‍ ഉപയോഗിച്ചാണ് ഗീരിഷ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. മുംബൈ, ഡല്‍ഹി പോലീസിനെ സമീപിച്ചതോട് യുവാവ് പിടിയിലാവുകയായിരുന്നു.
അഹമ്മദാബാദിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തെ മുംബൈയില്‍ കൊണ്ടുപോവും. വിവര സാങ്കേതികവിദ്യ നിയമവും പോക്‌സോ നിയമവുമനുസരിച്ചാണ് കേസ്.
അറസ്റ്റിനെ തുടര്‍ന്ന് ഡല്‍ഹി പോലീസിനും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനും ചതുര്‍വേദി നന്ദി അറിയിച്ചു.

സോഷ്യല്‍ മീഡിയയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ഈ അറസ്റ്റ് പാഠമാകുമെന്ന് കരുതുന്നതായി കോണ്‍ഗ്രസ് വനിതാ നേതാവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.