india

ഉത്തര്‍പ്രദേശില്‍ കാമുകിയെ കൊന്ന് മൃതദേഹം ടാങ്കില്‍ ഒളിപ്പിച്ച യുവാവ് അറസ്റ്റില്‍

By webdesk11

June 10, 2023

ഉത്തര്‍ പ്രദേശില്‍ കാമുകിയെ കൊന്ന് മ്യതദേഹം ജലസംഭരണിയില്‍ ഒളിപ്പിച്ച യുവാവ് പിടിയില്‍. രാജ് കേസര്‍ 35 ആണ് മരിച്ചത്.സംഭവത്തില്‍ അരവിന്ദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. യുപിയില്‍ യമുനാപൂര്‍ കര്‍ച്ചന പൊലീസ് സറ്റേഷന്‍ പരിധിയിലാണ് സംഭവം.

രാത്രിയില്‍ യുവതിയെ കൊലപ്പെടുത്തി മ്യതദേഹം ടാങ്കറില്‍ ഒളിപ്പിക്കുകയായിരുന്നു. ശേഷം കാണനില്ല എന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ ഇരുവരുടെയും ഫോണ്‍ പരിശോധിച്ച ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു.വിശദമായ ചോദ്യം ചെയ്യലില്‍ മ്യതദേഹം ടാങ്കിലുണ്ടെന്ന് സമ്മതിക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.