india

മദ്രാസ് ഐഐടിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ അറസ്റ്റില്‍

By webdesk17

January 15, 2025

മദ്രാസ് ഐഐടിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബേക്കറി ജീവനക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്യാമ്പസിനടുത്തുള്ള ബേക്കറി കടയില്‍ ജോലി ചെയ്തിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിയാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ക്യാമ്പസിനടുത്തുള്ള ബേക്കറിയില്‍ എത്തിയ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കെയാണ് ഇയാള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.

സംഭവത്തില്‍ കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനില്‍ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കി. പരാതി അഭിരാമപുരം ഓള്‍ വനിതാ പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ബേക്കറി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം പ്രതി ഐഐടിയുമായി ബന്ധമുള്ള ആളല്ലെന്നും പുറത്തുള്ള ബേക്കറിയില്‍ ജോലി ചെയ്യുന്ന ആളാണെന്നും ഐഐടി മദ്രാസ് വ്യക്തമാക്കി.