ദുബൈ: ദുബൈയില്‍ ഇന്ത്യന്‍ കോടീശ്വരന്‍ സ്വന്തമാക്കിയ ആഡംബര കാര്‍ നിയമലംഘിച്ച് പാര്‍ക്ക് ചെയ്തുവെന്ന തരത്തില്‍ വ്യാജ വിഡിയോ ഷെയര്‍ ചെയ്തയാളെ ദുബൈ പൊലീസ് പിടികൂടി.

ഇന്ത്യന്‍ ബിസിനസുകാരന്‍ ബല്‍വീന്ദര്‍ സിങ് സാഹ്നിയുടെ 33 മില്യണ്‍ ദിര്‍ഹമിന്റെ ആഡംബര കാറിന് അനധികൃത പാര്‍ക്കിങിന് പൊലീസ് 1000 ദിര്‍ഹം പിഴയിട്ടെന്നായിരുന്നു വാര്‍ത്ത. ഇത് വൈറലായതിനെ തുടര്‍ന്ന് സാഹ്നി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

പ്രതിയെ അറസ്റ്റു ചെയ്ത് അല്‍ ബര്‍ഷ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. യുഎഇ സൈബര്‍ ക്രൈം പ്രകാരം ഇയാള്‍ക്ക് ആറുമാസം തടവും 3,00,000 വരെ ദിര്‍ഹം പിഴക്കും സാധ്യതയുണ്ട്.