crime

ഒരു കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

By webdesk14

March 07, 2023

വാഹനത്തില്‍ വില്പനയ്ക്കായി എത്തിച്ച കഞ്ചാവ് പിടികൂടി. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 1 കിലോയോളം വരുന്ന കഞ്ചാവുമായി രണ്ടു യുവാക്കളെ പൊലീസ് പിടിയിലായത്.

കോഴിക്കോട് സ്വദേശികളായ മാമ്പിലാട് ഒറവ്കണ്ടില്‍ വീട്ടില്‍ നിജിന്‍ (33), ഏരത്ത് ഇ.വി നൗഫല്‍ (38) എന്നിവരാണ് അറസ്റ്റിലായത്. തൊണ്ടര്‍നാട് സ്റ്റേഷന്‍ എസ്‌ഐ അബ്ദുല്‍ ഖാദറിന്റെ തേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് വില്ക്കാനായി എത്തിച്ച കഞ്ചാവ് പിടികൂടിയത്.