crime

ഭാര്യയെയും മകനെയും മര്‍ദിച്ചയാള്‍ പിടിയില്‍

By webdesk14

March 09, 2023

ഭാര്യയെയും ഒമ്പതുവയസ്സുള്ള അംഗപരിമിതനായ മകനെയും മര്‍ദിച്ച കേസില്‍ കുറ്റൂര്‍ സ്വദേശിയായ യുവാവ് പൊലീസ് പിടിയില്‍. കുറ്റൂര്‍ അരുണ്‍ നിവാസില്‍ കെ.ആര്‍ അരുണ്‍കുമാറാണ് (36) പിടിയിലായത്. ഭാര്യ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. അരുണും ഭാര്യ ലാവണ്യയും തമ്മില്‍ തിരുവല്ല കുടുംബ കോടതിയില്‍ കേസ് നടക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.