kerala

വയനാട്ടില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

By Test User

October 04, 2022

വയനാട് കാക്കവയലില്‍ കാട്ടു പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കവാടം കോളനിയിലെ മാധവന്‍ (62) ആണ് മരിച്ചത്.കഴിഞ്ഞദിവസമാണ് ഇദ്ദേഹം കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്.

ഉച്ചയോടെ കാക്കവയല്‍ അങ്ങാടിയില്‍ വച്ചാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലായിരുന്നു. മാധവന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രധിഷേധത്തിലാണ്.