ന്യൂഡല്‍ഹി: വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിക്കുനേരെ യുവാവ് വെടിയുതിര്‍ത്തു. നോര്‍ത്ത് ഡല്‍ഹിയിലെ ഹര്‍ഷ് വിഹറിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സഹപ്രവര്‍ത്തകനായ പ്രതീപിന് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഇയാള്‍ ഒളിവിലാണ്.

പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു പ്രതീപിന്്. ഇതിനുവേണ്ടി പെണ്‍കുട്ടിയെ സമീപിച്ചുവെങ്കിലും പെണ്‍കുട്ടി വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് പ്രകോപിതനായ യുവാവ് പെണ്‍കുട്ടിക്കുനേരെ വെടിവെക്കുകയായിരുന്നു. സംഭവശേഷം ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്.