കണ്ണൂര്‍: കണ്ണൂരില്‍ 14 വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് ജീവപര്യന്തം തടവ്. തലശ്ശേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2015-17 കാലയളവില്‍ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് കുട്ടി മജിസ്‌ട്രേറ്റിന് മുമ്പാകെ രഹസ്യ മൊഴി നല്‍കിയിരുന്നു.

പറശ്ശിനിക്കടവിലെ ലോഡ്ജില്‍ വച്ച് ഈ കുട്ടിയെ 19 പേര്‍ പീഡിപ്പിച്ച കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് അച്ഛന്‍ പീഡിപ്പിച്ച കാര്യം കുട്ടി വെളിപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ പിതാവ് വിചാരണയ്ക്കിടെ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യം നിഷേധിച്ചിരുന്നു.

കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ തലശ്ശേരി പ്രത്യേക പോക്‌സോ കോടതി ജഡ്ജ് സിജി ഘോഷ് ആണ് പ്രതിയെ ജീവപര്യന്തം തടവിന് വിധിച്ചത്. ബീന കാളിയത്താണ് പബ്ലിക് പ്രോസിക്യൂട്ടര്‍. കുട്ടിയെ പലയിടത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്നുള്ള 18 കേസുകളില്‍ വിചാരണ തുടരുകയാണ്.