GULF

സീതിതങ്ങൾ, സൈനുൽ ആബ്ദീൻ തങ്ങൾ എന്നിവരുടെ സ്മരണയിൽ മണലൂർ മണ്ഡലം കെ.എം.സി.സി റമദാൻ റിലീഫ്

By webdesk14

March 14, 2024

ദുബൈ കെ.എം.സി.സി മണലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ റിലീഫുകൾ മുൻ ജില്ല ലീഗ് പ്രസിഡണ്ടുമാരുടെ നാമധേയത്തിൽ നൽകും. മാരകമായ രോഗം മൂലം സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്കും , മറ്റു നിർധനർക്കും മർഹൂം ബി.വി സീതി തങ്ങൾ റമളാൻ റിലീഫും, പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയ മുൻ ദുബൈ കെ.എം.സി.സി. പ്രവർത്തകർക്കുള്ള പെൻഷൻ മർഹൂം സൈനുൽ ആബിദീൻ തങ്ങളുടെ നാമധേയത്തിലും വിതരണം ചെയ്യും.

റിലീഫ് പദ്ധതികളുടെ പ്രഖ്യാപനം ദുബായ് കെ.എം.സി.സി. ആഡിറ്റോറിയത്തിൽ നടന്നു. മണലൂർ മണ്ഡലം കെഎംസിസി ഉപദേശക സമിതി അംഗം മുഹമ്മദ് ഷാക്കിർ (യൂണിക് വേൾഡ്) മണ്ഡലം പ്രസിഡണ്ട് ഷെക്കീർ കുന്നിക്കലിന് നൽകി റമളാൻ റിലീഫ് ഫണ്ട് ഉദ്ഘാടനം നടത്തി.മുൻ ജില്ല പ്രസിഡണ്ട് മുഹമ്മദ് വെട്ടുകാട് റിലീഫ് പദ്ധതികൾ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി അഷ്‌റഫ്‌ കൊടുങ്ങല്ലൂർ,ജില്ല പ്രസിഡണ്ട് ജമാൽ മനയത്ത്, ജന:സെക്രട്ടറി ഗഫൂർ പട്ടിക്കര, ട്രഷറർ ബഷീർ വരവൂർ,വൈസ് പ്രസിഡണ്ട് ആർ.വി.എം. മുസ്തഫ,സെക്രട്ടറി ജംഷീർപാടൂർ,ഷമീർ പണിക്കത്ത്,ഷാജഹാൻ കോവത്ത്,മണ്ഡലം ജന:സെക്രട്ടറി ഷാജഹാൻ ജാസി, ട്രഷറർ മുഹമ്മദ് ഹർഷാദ് തിരുനെല്ലൂർ,ഭാരവാഹികളായ നൗഫൽ മുഹമ്മദ്, മുസ്തഫതങ്ങൾ, ഷമീർ തോപ്പിൽ എന്നിവർ പങ്കെടുത്തു.