crime

മാനസയുടെ മരണത്തില്‍ മനംനൊന്ത് ചങ്ങരംകുളത്ത് യുവാവ് ആത്മഹത്യ ചെയ്തു

By web desk 1

August 01, 2021

ചങ്ങരംകുളം: കോതമംഗലത്ത് യുവാവ് വെടിവെച്ചു കൊന്ന മാനസയുടെ മരണത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം ചങ്ങരംകുളത്തിന് അടുത്ത് വളയംകുളം സ്വദേശിയായ വിനീഷ് ആണ് ആത്മഹത്യ ചെയ്തത്. 33 വയസായിരുന്നു.

വീടിന്റെ അടുക്കള ഭാഗത്താണ് തൂങ്ങി മരിച്ച നിലയില്‍ വിനീഷിനെ കണ്ടെത്തിയത്. തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്വം ഇല്ലെന്നും, മനസയുടെ മരണം വേദനിപ്പിച്ചെന്നും അത് കാരണമാണ് ആത്മഹത്യ ചെയ്തതെന്നും എഴുതിയ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അവിവാഹിതനായ വിനീഷ് നിര്‍മ്മാണ തൊഴിലാളിയായിരുന്നു.