Connect with us

News

മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് വീണ്ടും കളത്തില്‍

കിരീടത്തിലേക്കുള്ള യാത്ര സുഗമമാക്കാന്‍ ഒന്നാമന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് വീണ്ടും പ്രീമിയര്‍ ലീഗില്‍ സ്വന്തം വേദിയില്‍.

Published

on

ലണ്ടന്‍:കിരീടത്തിലേക്കുള്ള യാത്ര സുഗമമാക്കാന്‍ ഒന്നാമന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് വീണ്ടും പ്രീമിയര്‍ ലീഗില്‍ സ്വന്തം വേദിയില്‍. പതിനഞ്ചാം സ്ഥാനക്കാരായ വെസ്റ്റ്ഹാം യുനൈറ്റഡാണ് പ്രതിയോഗികള്‍. വിജയത്തില്‍ കുറഞ്ഞതൊന്നും മുപ്പത്തിരണ്ടാമത്തെ മല്‍സരത്തില്‍ പെപ് ഗുര്‍ഡിയോളയും സംഘവും ആഗ്രഹിക്കുന്നില്ല.

32 മല്‍സരങ്ങളില്‍ നിന്നായി 76 പോയന്റുമായി സിറ്റിയാണ് ഇപ്പോള്‍ ആദ്യ സ്ഥാനത്തുള്ളത്. ഇത് വരെ ആദ്യ സ്ഥാനത്തായിരുന്ന ആഴ്‌സനല്‍ 33 മല്‍സരങ്ങളില്‍ നിന്ന് 75 പോയന്റുമായി രണ്ടാം സ്ഥാനത്തുമുണ്ട്. ഇന്ന് ലിവര്‍പൂളും കളത്തിലുണ്ട്. കരുത്തരായ ഫുള്‍ഹാമാണ് എതിരാളികള്‍. ലിവര്‍ ഇപ്പോള്‍ 33 മല്‍സരങ്ങളില്‍ നിന്നായി 56 പോയന്റുമായി അഞ്ചാം സ്ഥാനത്തുണ്ട്. ടേബിളില്‍ ആദ്യ നാല് സ്ഥാനങ്ങളിലൊന്നാണ് ലിവര്‍ ലക്ഷ്യമാക്കുന്നത്. അവശേഷിക്കുന്ന അഞ്ച് മല്‍സരങ്ങളില്‍ വിജയം ഉറപ്പാക്കിയാല്‍ അവര്‍ക്ക് മുന്നോട്ട് വരാനാവും. അവസാന മല്‍സരത്തില്‍ 4-3 ന് ടോട്ടനത്തെ പരാജയപ്പെടുത്തിയ ആവേശത്തിലാണ് ലിവര്‍. മാഞ്ചസ്റ്റര്‍ സിറ്റിയോട് പൊരുതിത്തോറ്റവരാണ് ഫുള്‍ഹാം.

Trending