Video Stories
ലോകത്തെ ഏറ്റവും സമ്പന്ന ഫുട്‌ബോള്‍ ക്ലബ്ബ് ഇനി മാഞ്ചസ്റ്റര്‍
ലണ്ടന്‍: ലേകത്തെ ഏറ്റവും സമ്പന്ന ഫുട്‌ബോള്‍ ക്ലബ്ബ് എന്ന പദവി ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സ്വന്തം. 2015-16ല്‍ 735 മില്യന്‍ ഡോളറാണ് ( 5011.59 കോടി രൂപ) ക്ലബ്ബ് വരുമാനമുണ്ടാക്കിയത്. ഡെലോയിറ്റ് പുറത്തു വിട്ട പട്ടിക അനുസരിച്ച് 20 തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചൂടിയിട്ടുള്ള മാഞ്ചസ്റ്റര്‍ റയലിനെയും ബാഴ്‌സയേയുംമാണ് സമ്പത്തിന്റെ കാര്യത്തില്‍ പിന്നിലാക്കിയത്. കഴിഞ്ഞ 11 വര്‍ഷമായി റയലായിരുന്നു സാമ്പത്തികമായി ഏറ്റവും മുന്നാക്കം നിന്നിരുന്ന ക്ലബ്ബ്. എന്നാല്‍ ഇത്തവണ ബാഴ്‌സലോണക്കു പിന്നില്‍ മൂന്നാമതായാണ് റയല്‍ വരുമാനകാര്യത്തില്‍ ഫിനിഷ് ചെയ്തത്. ബയേണ്‍ മ്യൂണിക് നാലാമതും മാഞ്ചസ്റ്റര്‍ സിറ്റി അഞ്ചാമതുമാണ് പട്ടികയില്‍. മികച്ച സാമ്പത്തിക വരുമാനമുള്ള ആദ്യ 20 ക്ലബ്ബുകളില്‍ എട്ടെണ്ണം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നുള്ളവരാണ്. 2016ല്‍ ഏവരേയും അമ്പരപ്പിച്ചു കൊണ്ട് പ്രീമിയര്‍ ലീഗില്‍ കിരീടം ചൂടിയ ലീസസ്റ്റര്‍ സിറ്റി ഇതാദ്യമായി പട്ടികയില്‍ 20-ാം സ്ഥാനത്തെത്തി. 510 കോടി ഡോളറിന്റെ ടെലിവിഷന്‍ സംപ്രേഷണാവകാശമാണ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളെ സമ്പന്നമാക്കുന്നതില്‍ പ്രധാനം. ഇതിനു പുറമെ ക്ലബ്ബുകള്‍ക്ക് ലഭിക്കുന്ന വന്‍ തുകയുടെ സ്‌പോണ്‍സര്‍ഷിപ്പും. അടുത്ത വര്‍ഷം മുഴുവന്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളും ആദ്യ 30ല്‍ സ്ഥാനം നേടുമെന്നാണ് സര്‍വേ നടത്തിയ ഡെലോയിറ്റ് പറയുന്നത്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴു ജില്ലകളിലും ഭേദപ്പെട്ട പോളിങ്, വോട്ട് ചെയ്ത് പ്രമുഖര്‍
പ്രമുഖ പാര്‍ട്ടികളുടെ രാഷ്ട്രീയ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മൂന്ന് മുന്നണികളും മികച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ്. ഇപ്പോള്‍ കിട്ടിയ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലെ പോളിങ് 29.23 ശതമാനം കടന്നു.
കൊല്ലത്തെ പോളിങ് 32.57 ശതമാനമാണ്. പത്തനംതിട്ടയില്‍ 31.37 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ ആലപ്പുഴയില്‍ 33.81 ശതമാനം വോട്ടുകളും കോട്ടയത്ത് 31.88 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു. ഇടുക്കിയില്‍ പോളിങ് ശതമാനം 33.33 ശതമാനമായി. എറണാകുളം ജില്ലയില്‍ 33.83 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്യപ്പെട്ടത്.
തിരുവനന്തപുരം കോര്‍പറേഷനുകളിലേക്കുള്ള 23.71 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ കൊല്ലം കോര്‍പറേഷനിലേക്കുള്ള 25.97 ശതമാനം വോട്ടുകളും കൊച്ചി കോര്‍പറേഷനിലേക്കുള്ള 26.27 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു. പ്രമുഖ പാര്‍ട്ടികളുടെ രാഷ്ട്രീയ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മൂന്ന് മുന്നണികളും മികച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മന്ത്രി പി രാജീവ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ശശി തരൂര്‍ എംപി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സിപിഐഎം ദേശീയ സെക്രട്ടറി എംഎ ബേബി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍, മന്ത്രി റോഷി അഗസ്റ്റിന്‍, മന്ത്രി പി പ്രസാദ്, മന്ത്രി വീണാ ജോര്‍ജ് തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി.
Sports
കട്ടക്കില്‍ ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പോരാട്ടം; സഞ്ജുവിന് അവസരങ്ങള്‍ നല്‍കുന്നുണ്ടെന്ന് സൂര്യ
വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണിന് കൂടുതല്‍ സാധ്യതയുള്ളതായി സൂചന.
കട്ടക്ക്: കട്ടക്കില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുമ്പോള്‍, സമനിലയില്‍ നില്‍ക്കുന്ന രണ്ട് ടീമുകളുടെ കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ഏകദിനപരമ്പരയില്‍ ഇന്ത്യ കാണിച്ച മേധാവിത്വം ആവര്‍ത്തിക്കാനാണ് ആതിഥേയര്‍ ഇറങ്ങുന്നത്.
മറുവശത്ത് ടി20 സ്പെഷ്യലിസ്റ്റുകള്‍ നിറഞ്ഞെത്തുന്ന ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയെ വെല്ലുവിളിക്കാന്‍ സജ്ജം. ഇന്ന് രാത്രി ഏഴുമുതല്‍ ബാരാബതി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഇതുവരെ ഒരു ടി20 പരമ്പരയും തോറ്റിട്ടില്ല. ആ റെക്കോര്‍ഡ് തുടരുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ചുമത്സരങ്ങളുള്ള പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുന്നത്.
ടെസ്റ്റ് പരമ്പരയ്ക്കിടെ കഴുത്തിന് പരിക്കേറ്റ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ഏഷ്യാകപ്പിലെ പരിക്ക് കാരണം പുറത്തായിരുന്ന ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും കളിക്കാന്‍ തയ്യാറാണെന്ന് സൂര്യകുമാര്‍ യാദവ് സ്ഥിരീകരിച്ചു. ഇന്നിങ്സ് ഗിലും അഭിഷേക് ശര്‍മയും തുറക്കും. സൂര്യകുമാര്‍ യാദവും തിലക് വര്‍മയും മദ്ധ്യനിര ശക്തിപ്പെടുത്തും.
വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണിന് കൂടുതല്‍ സാധ്യതയുള്ളതായി സൂചന. ഹാര്‍ദിക് പാണ്ഡ്യയും അക്സര്‍ പട്ടേലും ഓള്‍റൗണ്ടര്‍മാരാകുമ്പോള്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ബൗളിംഗ് നിര നയിക്കും. ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നിവരില്‍ ഒരാള്‍ കൂടി ടീമില്‍ ഇടംനേടും.
ദക്ഷിണാഫ്രിക്കയെ എയ്ഡന്‍ മാര്‍ക്രം നയിക്കുന്നുണ്ട്. ക്വിന്റണ്‍ ഡി കോക്ക്, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, റീസെ ഹെന്‍ട്രിക്കസ്, കോര്‍ബിന്‍ ബോഷ്, മാര്‍ക്കോ യാന്‍സന്‍, ട്രിസ്റ്റിയന്‍ സ്റ്റബ്സ് തുടങ്ങിയ ടി20 സ്പെഷ്യലിസ്റ്റുകളുടെ സാന്നിധ്യം ടീമിന് കരുത്തേകുന്നു. ബാരാബതി സ്റ്റേഡിയത്തിലെ പിച്ച് ബാറ്റര്‍മാര്‍ക്ക് അനുകൂലമായിരിക്കും.
സ്പിന്നര്‍മാര്‍ക്കും സഹായം ലഭിക്കാമെന്നതാണ് പ്രവചനം. രാത്രി മഞ്ഞുവീഴ്ച കാരണം രണ്ടാമതായി ബാറ്റ് ചെയ്യുന്ന ടീമിന് വിജയസാധ്യത കൂടുതലായിരിക്കും. അതുകൊണ്ട് ടോസ് നേടിയാല്‍ ആദ്യം ബൗള്‍ ചെയ്യാനാണ് ടീമുകള്‍ സാധ്യത കാണുന്നത്. 2022ല്‍ ഈ ഗ്രൗണ്ടില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിച്ചപ്പോഴുണ്ടായത് നാലുവിക്കറ്റിന്റെ തോല്‍വിയായിരുന്നു.
വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെക്കുറിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പ്രതികരിച്ചു. ഓപ്പണറായി കളിച്ചപ്പോള്‍ സഞ്ജുവിന്റെ പ്രകടനം മികച്ചതായിരുന്നു. എന്നാല്‍ ശുഭ്മന്‍ ഗില്‍ തിരിച്ചെത്തിയതോടെ സഞ്ജുവിനെ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മാറ്റേണ്ടി വന്നു.
ബാറ്റിംഗ് ഓര്‍ഡറില്‍ ഏത് സ്ഥാനത്ത് കളിക്കാനും സഞ്ജു സന്നദ്ധനാണ് എന്നും താരത്തിന് മതിയായ അവസരങ്ങള്‍ നല്‍കുന്നുണ്ടെന്നും സൂര്യ വ്യക്തമാക്കി. ഓപ്പണര്‍മാരൊഴികെയുള്ള ബാറ്റര്‍മാര്‍ ഏത് സ്ഥാനത്തും കളിക്കാനുള്ള തയ്യാറെടുപ്പ് വേണമെന്നതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; വടക്കന്‍ കേരളത്തില്‍ ഇന്ന് കലാശക്കൊട്ട്
സര്‍ക്കാരിന്റെ സാധാരണക്കാരോടുള്ള വെല്ലുവിളി തുറന്നുകാട്ടിയായിരുന്നു യു.ഡി.എഫിന്റെ പ്രചാരണം.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ വടക്കന്‍ കേരളത്തില്‍ ഇന്ന് കലാശക്കൊട്ട്. രണ്ടാംഘട്ടത്തില്‍ ഡിസംബര്‍ 11ന് വോട്ടെടുപ്പ് നടക്കുന്ന തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് പരസ്യ പ്രചരണം അവസാനിക്കുന്നത്.
ശബരിമല സ്വര്‍ണ്ണക്കൊള്ള, പി.എം ശ്രീ, തൊഴില്‍ കോഡുകളുടെ കരടുചട്ട വിജ്ഞാപനം അടക്കമുള്ള വിവാദങ്ങളും സംസ്ഥാന സര്‍ക്കാറിനെതിരായ ഭരണവിരുദ്ധ വികാരവും ഇടതു പക്ഷത്തെ പ്രതിരോധത്തിലാക്കിയാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തിരശ്ശീല വീഴുന്നത്.
നികുതി, വൈദ്യുതി നിരക്ക്, വെള്ളക്കരം, കെട്ടിട പെര്‍മിറ്റ് ഫീ തുടങ്ങിയ വര്‍ധിപ്പിച്ച സര്‍ക്കാരിന്റെ സാധാരണക്കാരോടുള്ള വെല്ലുവിളി തുറന്നുകാട്ടിയായിരുന്നു യു.ഡി.എഫിന്റെ പ്രചാരണം. ഇന്ന് വൈകീട്ട് ആറു മണിക്കാണ് പരസ്യപ്രചാരണം അവസാനിക്കുക.
തെക്കന്‍ ജില്ലകളിലെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് കോര്‍പ്പറേഷനുകള്‍ 39 മുന്‍സിപ്പാലിറ്റികള്‍, ഏഴ് ജില്ലാ പഞ്ചായത്തുകള്‍, 75 ബ്ലോക്ക് പഞ്ചായത്തുകള്‍, 471 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണ് ഇന്ന് ജനവിധി.
-
india18 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health3 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news3 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news3 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
kerala20 hours agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
News3 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
india17 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

