kerala

കെഎസ്ആര്‍ടിസിയടക്കം ഹെവി വാഹനങ്ങളില്‍ മുന്‍നിര യാത്രക്കാര്‍ക്ക് സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധം; തീരുമാനം നവംബര്‍ 1 മുതല്‍

By webdesk11

October 10, 2023

നവംബര്‍ ഒന്നു മുതല്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെയും മുന്‍ സീറ്റിലെ യാത്രക്കാരനും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. റോഡ് സുരക്ഷാസംബന്ധിച്ച് ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീയതികളില്‍ മാറ്റം വരുത്താന്‍ ധാരണയായത്.