kerala

മംഗളൂരുവിലെ ആള്‍കൂട്ട കൊലപാതകം; അറസ്റ്റിലായത് ആര്‍എസ്എസ്, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍

By webdesk18

April 30, 2025

മംഗളൂരുവില്‍ ആള്‍കൂട്ട മര്‍ദനത്തില്‍ വയനാട് പുല്‍പ്പള്ളി സ്വദേശി അഷറഫ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായത് ആര്‍എസ്എസ്, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍. കേസില്‍ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട അഷ്ഫിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി സഹോദരന്‍ ജബ്ബാര്‍ പറഞ്ഞിരുന്നു. അഷ്‌റഫിന്റെ ഖബറടക്കം ഇന്ന് മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ ചോലക്കുണ്ട് ഖബര്‍സ്ഥാനില്‍ നടക്കും.

മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്ര മൈതാനത്ത് ഞായറാഴ്ച മൂന്നു മണിയോടെയാണ് സംഭവം. പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കുന്ന സ്ഥലത്ത് ആള്‍ക്കൂട്ട ആക്രമണത്തിലാണ് കൊലപാതകമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും സ്ഥിരീകരിച്ചു. കേസില്‍ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്. കൈകള്‍ കൊണ്ട് ഇടിക്കുകയും ചവിട്ടുകയും ചെയ്തിട്ടുണ്ട്. വടി ഉപയോഗിച്ചും മര്‍ദിച്ചിട്ടുണ്ട്. നാട്ടുകാരില്‍ ചിലര്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ മര്‍ദനം തുടരുകയായിരുന്നുവെന്നാണ് വിവരം. തലയ്ക്കും ദേഹത്തും ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.