india

മണിപ്പൂരില്‍ യുവതികളെ നഗ്‌നരാക്കി നടത്തിയ സംഭവത്തിലെ പ്രധാന പ്രതിയുടെ വീട് പ്രതിഷേധക്കാര്‍ കത്തിച്ചു

By webdesk15

July 21, 2023

മണിപ്പൂരില്‍ യുവതികളെ നഗ്‌നരാക്കി നടത്തിയ സംഭവത്തിലെ പ്രധാന പ്രതിയുടെ വീട് പ്രതിഷേധക്കാര്‍ കത്തിച്ചു.ഹ്യൂറെം ഹെറോദാസ് മെയ്‌റ്റെയുടെ വീടാണ് വ്യാഴാഴ്ച പ്രതിഷേധക്കാര്‍ കത്തിച്ചത്.സ്ത്രീകള്‍ അടക്കമുള്ളവരാണ് പ്രതിയുടെ വീടിന് തീവെച്ചത്.കേസിൽ നാല് പേരാണ് ഇപ്പോൾ അറസ്റ്റിലായത്. കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.

ഇതിനിടെ മണിപ്പുരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്‌ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്‌ത രണ്ടുപേർകൂടി അറസ്‌റ്റിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷമാണ് പൊലീസ് നടപടി സ്വീകരിക്കുന്നത്.സംഭവത്തില്‍ ഉള്‍പ്പെട്ട എട്ട് പേരെ കൂടി അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയർന്നത്.സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മണിപ്പൂര്‍ സര്‍ക്കാരിന് നോട്ടീസയച്ചു