india

‘മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പ്രസ്താവന നടത്തണം’ ; ഇരു സഭകളും സ്തംഭിപ്പിച്ച് പ്രതിപക്ഷ പ്രതിഷേധം

By webdesk15

July 21, 2023

മണിപ്പുരിൽ നടക്കുന്ന അക്രമങ്ങളിലും ബലാൽസംഗങ്ങളിലും പ്രതിഷേധിച്ച് പാർലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷം സ്തംഭിപ്പിച്ചു. പ്രതിഷേധത്തെ തുടർന്ന ഇരുസഭകളും നിർത്തിവെച്ചു. ലോകസഭ 12 മണിവരെ നിർത്തിവച്ചിരുന്നു .രാജ്യസഭ 2 മണിവരെയാണ് നിർത്തിവെച്ചിരിക്കുന്നത്.

വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം വ്യാഴാഴ്ച പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിനം നടപടികൾ സ്തംഭിച്ചു. പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നും അല്ലെങ്കിൽ സഭാ നടപടികൾ അനുവദിക്കില്ലെന്നുമായിരുന്നു പ്രതിപക്ഷ നിലപാട്. വിഷയം ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തിരപ്രമേയനോട്ടീസും മുസ്‌ലിം ലീഗ് അംഗങ്ങൾ ഉൾപ്പടെ നൽകിയിരുന്നു.

അതേസമയം മണിപ്പുർ കലാപത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ ഇന്ന് പ്രസ്താവന നടത്തുമെന്നാണ് അറിയുന്നത്. മേയ് മൂന്നിന് ആരംഭിച്ച കലാപത്തെക്കുറിച്ചു രണ്ടര മാസത്തിനുശേഷം ഇന്നലെ ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിച്ചത്