india

മണിപ്പൂരില്‍ തിരഞ്ഞെടുപ്പിനിടെ പൊലീസുകാരന്‍ അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു

By Test User

February 28, 2022

മണിപ്പൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പിനിടെ പൊലീസ്  ഉദ്യോഗസ്ഥന്‍  അബദ്ധത്തില്‍ വെടിയേറ്റ് മരണപ്പെട്ടു. പോളിങ് ബൂത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നാവോറം ഇബോചൗബയാണ് മരിച്ചത്. കാക്ചിങ് സ്വദേശിയാണ് ഇദ്ദേഹം. ചുരാചാന്ദ്പൂറിലെ തിപായ്മുഖ് മണ്ഡലത്തിലാണ് സംഭവം നടന്നത്. സ്വന്തം തോക്കില്‍ നിന്ന് തന്നെ അബദ്ധത്തില്‍ വെടിയേറ്റാണ് മരണമെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ രാജേഷ് അഗര്‍വാള്‍ സ്ഥിരീകരിച്ചു.