india

മണിപ്പൂര്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ്; 78 ശതമാനം പോളിങ് രേഖപ്പെടുത്തി

By Test User

February 28, 2022

മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 78.03 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. രണ്ട് ഘട്ടമായാണ്  മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 38 നിയോജക മണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. 60 നിയമസഭ മണ്ഡലങ്ങളാണ് ആകെയുള്ളത്. 12,09,439 ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്.  കോവിഡ് രോഗികള്‍ക്ക് അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.

മാര്‍ച്ച് അഞ്ചിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. ഫലപ്രഖ്യാപനം മാര്‍ച്ച് 10നാണ്. പഞ്ചാബ്, യു.പി, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനവും മാര്‍ച്ച് 10നാണ്.