india

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മുഖ്യമന്ത്രിയുടെ വീടിന് നേരെ ആക്രമണ ശ്രമം

By webdesk15

September 29, 2023

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചു. മെയ്‌തേയ് വിഭാഗത്തിലെ രണ്ടു കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടാണ് ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ മുഖ്യമന്ത്രിയുടെ സ്വകാര്യവസതിയിലേക്ക് മാര്‍ച്ച് നടത്തിയത്.മാർച്ച് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടി . പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനായി കണ്ണീര്‍ വാതകവും ലാത്തിചാര്‍ജും നടത്തി. മുഖ്യമന്ത്രി സുരക്ഷിതമാണെന്നും സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ നടപടി സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി ഓഫീസ് അറിയിച്ചു