india

മണിപ്പൂര്‍ അക്രമം രാജ്യ മനസ്സാക്ഷിയില്‍ ആഴത്തിലുള്ള മുറിവേല്‍പ്പിച്ചു- സോണിയ ഗാന്ധി

By webdesk14

June 21, 2023

മണിപ്പൂരില്‍ തുടരുന്ന അക്രമസംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണുമായ സോണിയ ഗാന്ധി. മണിപ്പൂര്‍ അക്രമം രാജ്യത്തിന്റെ മനസ്സാക്ഷിയില്‍ ആഴത്തിലുള്ള മുറിവ് അവശേഷിപ്പിച്ചെന്ന് സോണിയ ഗാന്ധി പറഞ്ഞു.

#WATCH | Congress Parliamentary Party Chairperson Sonia Gandhi releases a video message; says, "…The unprecedented violence that has devastated the lives of people in your state (Manipur) and uprooted thousands has left a deep wound in the conscience of our nation…Our choice… pic.twitter.com/RW8LDI6XCT

— ANI (@ANI) June 21, 2023

മണിപ്പൂരിലെ ജനങ്ങളുടെ ജീവിതം തകര്‍ക്കുകയും ആയിരക്കണക്കിനാളുകളെ സ്വന്തം നാട്ടില്‍ നിന്ന് പിഴുതെറിയുകയും ചെയ്ത അക്രമം നമ്മുടെ രാജ്യത്തിന്റെ മനസ്സാക്ഷിയില്‍ ആഴത്തിലുള്ള മുറിവ് അവശേഷിപ്പിച്ചു. പ്രശ്‌നപരിഹാരത്തിന് സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ നമ്മുടെ ഭാവി തലമുറയെ രൂപപ്പെടുത്തുമെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.