kerala
തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ല; ബി.ജെ.പിക്കും സുരേഷ് ഗോപിക്കെതിരെ തൃശൂര്‍ അതിരൂപത
മണിപ്പൂര്‍ കലാപസമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവര്‍ക്ക് മനസിലാകുമെന്നും തൃശ്ശൂര്‍ അതിരൂപത പറയുന്നു
ബി.ജെ.പിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശ്ശൂര്‍ അതിരൂപത. തൃശൂരില്‍ പാര്‍ട്ടിക്ക് പറ്റിയ ആണുങ്ങള്‍ ഇല്ലാത്തത് കൊണ്ടാണോ ആണാകാന്‍ തൃശൂരിലേക്ക് വരുന്നതെന്നാണ് സുരേഷ് ഗോപിക്ക് പരിഹാസം. തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ലെന്നും അതിരൂപതാ മുഖപത്രം ‘കത്തോലിക്കാസഭ’യില്‍ പ്രസ്താവിക്കുന്നു. മണിപ്പൂര്‍ കലാപസമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവര്‍ക്ക് മനസിലാകുമെന്നും തൃശ്ശൂര്‍ അതിരൂപത പറയുന്നു.
മണിപ്പൂരിലും യു.പിയിലും നോക്കിയിരിക്കേണ്ടെ അവിടെ കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങള്‍ ഉണ്ടെന്ന സുരേഷ്‌ഗോപിയുടെ പ്രസ്താവനക്കും മുഖപത്രത്തില്‍ വിമര്‍ശനമുണ്ട്. മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ ഈ ‘ആണുങ്ങള്‍’ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാന്‍ ആണത്തമുണ്ടോയെന്നാണ് ചോദ്യം.
മറ്റ് സംസ്ഥാനങ്ങളില്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും തൃശൂര്‍ അതിരൂപത വിമര്‍ശിക്കുന്നു. മണിപ്പൂരിനെ മറച്ചുപിടിച്ചുള്ള വോട്ട് തേടലിനെതിരെ ജനം ജാഗരൂകരാണ്. തെരഞ്ഞെടുപ്പിന് മുമ്പ് മതതീവ്രവാദികള്‍ എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ വേര്‍തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടര്‍മാര്‍ പ്രകടിപ്പിക്കാറുണ്ടെന്നും തൃശ്ശൂര്‍ അതിരൂപത മുന്നറിയിപ്പ് നല്‍കുന്നു.
crime
പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും പിഴയും
kerala
റേറ്റിങ് തിരിമറിയില്‍ ഇടപെട്ട് ബാര്‍ക്; സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തും
ടെലിവിഷന്‍ റേറ്റിങില്‍ ജീവനക്കാരന്‍ കൃത്രിമം കാണിച്ചെന്ന വാര്‍ത്തയില്‍ ഇടപെട്ട് ബാര്‍ക് ഇന്ത്യ. ബാര്‍ക്ക് ഇന്ത്യ ഫോറന്‍സിക് ഓഡിറ്റിന് ഉത്തരവിട്ടു. ഫോറന്‍സിക് ഓഡിറ്റിനായി ഒരു സ്വതന്ത്ര ഏജന്‍സിയെ നിയമിച്ചതായി ബാര്‍ക് അറിയിച്ചു. അടിയന്തരമായും സുതാര്യതയോടെയും കൃത്യമായ ജാഗ്രതയോടെയും റേറ്റിങ് തിരിമറി ആരോപണം കൈകാര്യം ചെയ്യുമെന്നും ബാര്‍ക്ക് ഇന്ത്യ അറിയിച്ചു.
ബാര്‍ക് ഡാറ്റ അട്ടിമറിക്കാന്‍ കേരളത്തിലെ ഒരു ചാനല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നും ബാര്‍ക് ജീവനക്കാര്‍ പ്രേംനാഥിന്റെ വാലറ്റിലേക്ക് കോടികള്‍ എത്തിയെന്ന മാധ്യമ വാര്‍ത്തയിലാണ് ബാര്‍ക് ഇന്ത്യയുടെ നടപടി. വാര്‍ത്ത ശ്രദ്ധയില്‍പെട്ടതായും, വിഷയം അടിയന്തിരമായും സുതാര്യതയോടെയും കൃത്യമായ ജാഗ്രതയോടെയും കൈകാര്യം ചെയ്യുമെന്നും ബാര്‍ക്ക് ഇന്ത്യ അറിയിച്ചു. വിഷയത്തില്‍ സമഗ്രമായ ഫോറന്‍സിക് ഓഡിറ്റിന് ബാര്‍ക്ക് ഉത്തരവിട്ടു.
ഫോറന്‍സിക് ഓഡിറ്റ് നടത്തുന്നതിന് ഒരു പ്രശസ്ത സ്വതന്ത്ര ഏജന്‍സിയെ നിയോഗിച്ചതായും ബാര്‍ക്ക് ഇന്ത്യ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. ഓഡിറ്റ് പൂര്‍ത്തിയാക്കുന്നതുവരെ ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്ന് ബാര്‍ക്ക് ഇന്ത്യ അഭ്യര്‍ത്ഥിച്ചു. തത്പരകക്ഷികളോട് സത്യസന്ധതയുടെയും ഉത്തരവാദിത്തത്തിന്റെയും മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്നും ബാര്‍ക്ക് ഇന്ത്യ കൂട്ടിച്ചേര്‍ത്തു.
kerala
വോട്ടര്‍ക്ക് നേരിട്ട് എസ്ഐആർ ഫോം നല്‍കിയില്ല; ബിഎല്‍ഒയെ മര്‍ദിച്ച സിപിഎം ലോക്കൽ സെക്രട്ടറി റിമാൻഡിൽ
കാസര്‍കോട്: ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫിസറെ (ബിഎല്‍ഒ) മര്‍ദിച്ച സിപിഎം ലോക്കൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെ റിമാൻഡ് ചെയ്തു. ബവ്റിജസ് കോർപറേഷൻ ബന്തടുക്ക ഔട്ട്‌ലെറ്റിലെ എല്‍ഡി ക്ലര്‍ക്ക് പി. അജിത്തിന്റെ പരാതിയിലാണ് സിപിഎം പാണ്ടി ലോക്കല്‍ സെക്രട്ടറിയായ സുരേന്ദ്രനെ ആഡൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പയറഡുക്കയില്‍ നടന്ന തീവ്ര വോട്ടര്‍പട്ടിക പുനഃപരിശോധനാ ക്യാംപിനിടെയാണ് സംഭവം. വാര്‍ഡിലെ ഒരു വീട്ടിലെത്തിയപ്പോള്‍ വോട്ടറെ നേരിട്ട് കാണാനാകാത്തതിനാല്‍ അയല്‍വീട്ടിലാണ് ബിഎല്‍ഒ ഫോം നല്‍കിയത്. വോട്ടര്‍ വീട്ടില്‍ തിരിച്ചെത്തിയാല്‍ ഏല്‍പ്പിക്കണമെന്ന് അയല്‍ക്കാരനെ ചുമതലപ്പെടുത്തിയതാണെന്ന് ബിഎല്‍ഒ പറഞ്ഞു. എന്നാല്‍, വോട്ടര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കിയില്ലെന്ന് പറഞ്ഞ് ക്യാംപിനിടെ പഞ്ചായത്തംഗം കയര്‍ത്ത് സംസാരിക്കുകയും മർദിക്കുകയുമായിരുന്നുവെന്നുമാണ് പരാതി.
ബിഎൽഒയുടെ ജോലി തടസ്സപ്പെടുത്തുകയും കോളറിൽ പിടിച്ച് ചുമരിനോട് ചേർത്തു നിർത്തി മർദിക്കുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു. മർദനം സംബന്ധിച്ച് അജിത്ത് ജില്ലാ കലക്ടർക്കും പരാതി നൽകി.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
Environment14 hours agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india10 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala1 day agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala3 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala2 days agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

