india

മണിപ്പൂർ കലാപത്തിൽ കൊല്ലപ്പെട്ട 35 പേരുടെ മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും

By webdesk15

August 03, 2023

മണിപ്പൂർ കലാപത്തിൽ കൊല്ലപ്പെട്ട 35 പേരുടെ മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും. രാവിലെ 11 മണിക്ക് ചുരാചന്ദ്പൂർ-ബിഷ്ണുപൂർ അതിർത്തിക്കടുത്തുള്ള എസ് ബോൾജാങിലാണ് സംസ്കാരം നടക്കുക. വിവിധ ഗോത്ര വിഭാഗങ്ങളുടെ കൂട്ടായ്മയായ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് സംസ്കാരം. അതേസമയം സംസ്കാരത്തിന് എതിരെഒരു വിഭാഗം രംഗത്ത് വന്നു. കൂട്ട ശവസംസ്‌കാരം തടയണമെന്ന് ആവശ്യപ്പെട്ട് ബിഷ്ണുപൂർ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് പുറത്ത് ഇവർ പ്രതിഷേധിച്ചു