crime

മനീഷ് സിസോദിയ തിഹാര്‍ ജയിലിലേക്ക്; മാര്‍ച്ച് 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

By webdesk14

March 06, 2023

മദ്യനയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ തിഹാര്‍ ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്. സിബിഐ കസ്റ്റഡി അവസാനിച്ചതോടെ സിസോദിയയെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയിരുന്നു. മാര്‍ച്ച് 20വരെ അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനാണ് ഡല്‍ഹി പ്രത്യാക കോടതി ഉത്തരവ്.

കഴിഞ്ഞ മാസം 26നാണ് സിബിഐ അറസ്റ്റ് ചെയ്തത്. കോടതി ആദ്യം അദ്ദേഹത്തെ 5 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പിന്നീട് മാര്‍ച്ച് 3ന് കോടതിയില്‍ ഹാജരാക്കിയ സിസോദിയയുടെ റിമാന്റ് കാലാവധി രണ്ടുദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. ഇന്ന് അത് അവസാനിച്ചു.