Culture

യുവതികള്‍ ഇനി എല്ലാ ദിവസവും ശബരിമലയില്‍ പ്രവേശിക്കുമെന്ന് മനിതി

By chandrika

January 02, 2019

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച വിഷയത്തിൽ പ്രതികരണവുമായി മനിതി സംഘം. എല്ലാ ദിവസവും യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുമെന്നും ഓരോ ദിവസവും തന്ത്രി ശുദ്ധി കര്‍മ്മങ്ങള്‍ നടത്തട്ടെ എന്നും മനിതി സംഘം ഫേസ്ബുക്കില്‍ കുറിച്ചു.

ധീര വനിതകളായ കനകദുര്‍ഗയെയും ബിന്ദുവിനെയും അഭിനന്ദിക്കുന്നു. അവരെ നെഞ്ചോട് ചേർത്ത് പിടിക്കുന്നുവെന്നും മനിതി സംഘം നേതാവ് ശെല്‍വി പറഞ്ഞു. മനിതി എന്താണോ ചെയ്യാൻ ആഗ്രഹിച്ചത്, അത് പൂർത്തിയായി. ഇനി യുവതികൾക്ക് തടസ്സമില്ലാതെ ശബരിമല കയറാൻ കഴിയുമെന്നാണ് കരുതുന്നത്. ഇനി വരുന്ന യുവതികളെയും തടഞ്ഞാല്‍ മല കയറാൻ മനിതി സർക്കാരിന്റെ സുരക്ഷ ആവശ്യപ്പെടുമെന്നും ശെല്‍വി പറഞ്ഞു.