തൃശൂര്‍: ചലച്ചിത്ര താരം മഞ്ജു വാര്യരുടെ പിതാവ് മാധവന്‍ വാര്യര്‍ അന്തരിച്ചു. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായിരുന്ന ഇദ്ദേഹം നേരത്തെ ക്യാന്‍സര്‍ ബാധിതനായിരുന്നു. ഏറെ നാളായി ചികിത്സയിലുമായിരുന്നു അദ്ദേഹം. തൃശൂരിലെ പുള്ളിലെ വീട്ടില്‍ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. ചലച്ചിത്ര താരം മധു വാര്യര്‍ മകനാണ്, ഭാര്യ ഗിരിജ.