Connect with us

Culture

മഞ്ജുവാര്യര്‍ക്ക് വിദേശയാത്രാവിലക്ക്, അമേരിക്കന്‍യാത്ര റദ്ദാക്കിയെന്ന പ്രചാരണം; യാഥാര്‍ത്ഥ്യം ഇങ്ങനെയാണ്

Published

on

നടി മഞ്ജുവാര്യറുടെ വിദേശയാത്രകള്‍ക്ക് പോലീസ് വിലക്കെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണ സംഘമാണ് വിദേശയാത്രകള്‍ പാടില്ലെന്ന് മഞ്ജുവിന് നിര്‍ദ്ദേശം നല്‍കിയിരുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതുപ്രകാരം ന്യൂയോര്‍ക്കില്‍ നടക്കുന്ന നാഫാ അവാര്‍ഡ് നിശയില്‍ താരം പങ്കെടുക്കില്ലെന്ന് പ്രചരിക്കുകയും ചെയ്തു. എന്നാല്‍ 22ന് നടക്കുന്ന പരിപാടിയില്‍ മഞ്ജുവാര്യര്‍ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

മാധവിക്കുട്ടിയുടെ ജീവിതചരിത്രം പറയുന്ന കമലിന്റെ ആമിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മഞ്ജുവാര്യര്‍ക്ക് തിരക്കിട്ട ഷെഡ്യൂളുകളാണ്. എറണാംകുളത്തും ഫോര്‍ട്ട് കൊച്ചിയിലുമായി പുരോഗമിക്കുന്ന ചിത്രീകരണവും മൂലമാണ് മഞ്ജുവാര്യറുടെ വിദേശയാത്ര റദ്ദ് ചെയ്തതെന്നായിരുന്നു പരന്നിരുന്നത്. എന്നാല്‍ ന്യൂയോര്‍ക്ക് യാത്ര റദ്ദ് ചെയ്തിട്ടില്ലെന്ന് താരം സംഘാടകസമിതിയെ അറിയിച്ചിട്ടുണ്ടെന്ന് മഞ്ജുവാര്യറോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ വിദേശയാത്ര റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അന്വേഷണസംഘത്തിന്റെ യാതൊരു തരത്തിലുള്ള നോട്ടീസോ നിര്‍ദ്ദേശങ്ങളോ മഞ്ജുവിന് ലഭിച്ചിട്ടില്ലെന്നും അടുത്തവൃത്തങ്ങള്‍ പറയുന്നു. കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മഞ്ജുവാര്യറുടെ മൊഴി എടുത്തെന്ന് വാര്‍ത്തയുണ്ടായിരുന്നു. കേസില്‍ മഞ്ജു രണ്ടാം സാക്ഷിയാണെന്നും മറ്റു നടിമാരും സാക്ഷികളാകുമെന്നുമുള്ള പ്രചാരണവും ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജ് നിഷേധിച്ചു.

ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ് ആണ് നോര്‍ത്ത് അമേരിക്കയില്‍ പരിപാടി സംഘടിപ്പിക്കുന്നത്. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന അവാര്‍ഡ് നിശയില്‍ നിവിന്‍പോളി, ടോവിനോ തോമസ്, ഭാവന, അജു വര്‍ഗ്ഗീസ്, കുഞ്ചാക്കോ ബോബന്‍, ആഷിഖ് അബു, ദിലീഷ് പോത്തന്‍, എബ്രിഡ് ഷൈന്‍, സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ്, ആശാ ശരത് എന്നീ താരങ്ങള്‍ പങ്കെടുക്കും.

Art

മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു

കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു

Published

on

കോട്ടയം: മുതിര്‍ന്ന മിമിക്രി താരവും ചലച്ചിത്ര താരവുമായ കോട്ടയം സോമരാജ് അന്തരിച്ചു. കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കോട്ടയം സോമരാജ് പ്രശസ്തരായ മിമിക്രി താരങ്ങളോടൊപ്പമെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുമാടി രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിട്ടുണ്ട്. ഫാന്റം, ബാംബൂ ബോയ്‌സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദഭൈരവി, അണ്ണന്‍തമ്പി, കിംഗ് ലയര്‍ എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.

Continue Reading

Film

‘മമ്മൂട്ടിയെ ഒളിച്ചിരുന്ന് കല്ലെറിയുകയാണ്, ഇതൊന്നും പുള്ളിയെ ബാധിക്കില്ല’; ആസിഫ് അലി

സ്വന്തം ഐഡിറ്റി റിവീല്‍ ചെയ്യാതെ കുറേ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇരുന്ന് എന്തൊക്കെയോ പറയുകയാണ്.

Published

on

നടന്‍ മമ്മൂട്ടിയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളില്‍ പ്രതികരിച്ച് നടന്‍ ആസിഫ് അലി. സ്വന്തം ഐഡന്റിറ്റി പോലും റിവീല്‍ ചെയ്യാത്തവരാണ് മമ്മൂട്ടിയ്ക്ക് എതിരെ ഒളിച്ചിരുന്ന് കല്ലെറിയുന്നതെന്ന് ആസിഫ് പറഞ്ഞു. മമ്മൂട്ടി ഒരിക്കലും ഇത്തരം പ്രചരണങ്ങളെ കാര്യമായി എടുക്കുകയോ അതേപറ്റി ആലോചിക്കുകയോ പോലും ചെയ്യുമെന്ന് തോന്നുന്നില്ലെന്നും ആസിഫ് പറഞ്ഞു. ‘തലവന്‍’ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ സില്ലി മോങ്ക്‌സ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു നടന്റെ പ്രതികരണം.

‘നമ്മള്‍ ഒളിച്ചിരുന്ന് കല്ലെറിയുക എന്ന് പറയില്ലേ. ആ ഒരു സ്വഭാവം ആണ് സോഷ്യല്‍ മീഡിയയില്‍ കാണിക്കുന്നത്. സ്വന്തം ഐഡിറ്റി റിവീല്‍ ചെയ്യാതെ കുറേ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇരുന്ന് എന്തൊക്കെയോ പറയുകയാണ്. അതിനെക്കാള്‍ എത്രയോ മുകളിലാണ് അദ്ദേഹം. നമ്മള്‍ അതിനെ പറ്റി കേള്‍ക്കാനോ അന്വേഷിക്കാനോ ഒന്നും പോകരുത്. മമ്മൂക്കയുടെ ആറ്റിറ്റിയൂഡും അങ്ങനെ തന്നെ ആയിരിക്കും. മമ്മൂക്ക ഒരിക്കലും അതിനെ മനസിലേക്ക് എടുക്കുകയോ അതിനെ പറ്റി ആലോചിക്കുകയോ ചെയ്യുന്നുണ്ടാവില്ല’ എന്നാണ് ആസിഫ് അലി പറഞ്ഞത്.

മെയ് 24നാണ് തലവന്‍ തിയേറ്ററുകളിലെത്തുന്നത്. 2 വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമ പറയുന്നത്. ആസിഫ് അലിയും ബിജു മേനോനുമാണ് ചിത്രത്തില്‍ പ്രധാന കഥാപത്രങ്ങളില്‍ എത്തുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈശോ, ചാവേര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം മലബാറിലെ നാട്ടിന്‍പുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്.

Continue Reading

Culture

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ച് ദേവസ്വം ബോര്‍ഡ്

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ദേവസ്വം ബോര്‍ഡ്. ഏലക്കായി കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി വില്‍പ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്.

Published

on

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ദേവസ്വം ബോര്‍ഡ്. ഏലക്കായി കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി വില്‍പ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്. അഞ്ചു കോടിയില്‍ അധികം രൂപയുടെ അരവണയാണ് നശിപ്പിക്കേണ്ടത്. അരവണ ശാസ്ത്രീയമായി നശിപ്പിക്കാനാണ് ഏജന്‍സികളില്‍ നിന്ന് താല്പര്യപത്ര ക്ഷണിച്ചിരിക്കുന്നത്.

വന്യമൃഗങ്ങള്‍ ഉള്ളതിനാല്‍ പമ്പയ്ക്ക് പുറത്ത് എത്തിച്ച് അരവണ നശിപ്പിക്കണം. അരവണ ടിന്നുകളില്‍ അയ്യപ്പന്റെ ചിത്രം ഉള്ളതിനാല്‍ വിശ്വാസത്തിനു മുറിവ് ഏല്പ്പ്പിക്കാത്ത രീതിയില്‍ നശിപ്പിക്കണം എന്നും ടെന്‍ഡര്‍ നോട്ടീസില്‍ ദേവസ്വം ബോര്‍ഡ് പറയുന്നു. ആരോഗ്യ, പരിസ്ഥിതി സുരക്ഷാ നടപടികള്‍ പാലിച്ചുകൊണ്ടായിരിക്കണം ഇതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്.

ആകെ 6,65,127 ടിന്നുകളുണ്ട്. 21-ാം തീയതി വൈകുന്നേരം വരെയാണ് ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള തീയതി. കരാര്‍ ലഭിച്ചാല്‍ 45 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണം. ശാസ്ത്രീയ വൈദഗ്ദ്യമുള്ള സ്ഥാപനങ്ങളില്‍ നിന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് താത്പര്യപത്രം ക്ഷണിച്ചത്. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

Continue Reading

Trending