india

മൻ കി ബാത്തിനെച്ചൊല്ലി തർക്കം; ബിജെപി സംസ്ഥാന നേതാവും ജില്ലാ നേതാവും തെരുവിൽ ഏറ്റുമുട്ടി

By webdesk15

May 01, 2023

മൻ കി ബാത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ട് തർക്കത്തെത്തുടർന്ന് ബിജെപി സംസ്ഥാന നേതാവും ജില്ലാ നേതാവും തെരുവിൽ ഏറ്റുമുട്ടിയാതായി റിപ്പോർട്ടുകൾ.ബിജെപി തിരുപ്പൂർ സൗത്ത് ജില്ലാ കാര്യവാഹക് മംഗലം രവി, പാർട്ടി സംസ്ഥാന ഭാരവാഹി കൊങ്കു രമേശ് എന്നിവർ തമ്മിലാണ് ഏറ്റുമുണ്ടാലുണ്ടായത് എന്നാണ് തമിഴ്‌നാട്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ. ഇവരോടൊപ്പം അണികൾ കൂടി ചേർന്നതോടെ ഏറ്റുമുട്ടൽ തെരുവിലേക്കും എത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് കൊങ്കു രമേശിന്റെ കടയിൽ പ്രദർശിപ്പിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ടാണ് തർക്ക് ഉണ്ടായത് എന്നാണ് പറയുന്നത്.പാർട്ടി ജില്ലാ നേതാവ് ഈശ്വരൻ, സംഘടനാ സെക്രട്ടറി ശങ്കർ എന്നിവരെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിന്റെ വീഡിയോകൾ വൈറലായതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.