india

മണിപ്പൂരിൽ വീണ്ടും സംഘർഷം ; ഇംഫാൽ ഈസ്റ്റിലും കാങ് പൊക്പിയിലും വെടിവയ്പ്പ്

By webdesk15

October 13, 2023

സമാധാന ശ്രമങ്ങൾ ഫലിക്കുന്നില്ലെന്ന് വ്യക്തമാക്കി വീണ്ടും മണിപ്പുരില്‍ സംഘര്‍ഷം. ഇംഫാൽ ഈസ്റ്റിലും കാങ് പൊക്പിയിലും ഉണ്ടായ സംഘര്‍ഷത്തിൽ മൂന്നുപേര്‍ക്ക് പരുക്കേറ്റു. പ്രദേശത്ത് സേനാവിന്യാസം ശക്തമാക്കി. ഇന്റർനെറ്റ് നിയന്ത്രണം മേഖലയിൽ ഏർപ്പെടുത്തി. മേയ് മൂന്നിനാണ് മണിപ്പൂരില്‍ കുക്കി- മെയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്. ഇതുവരെ 180-ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്.