kerala

മനുവിന്‍റെ മൃതദേഹം വീട്ടുകാർ ഏറ്റെടുത്തു; ജെബിന് മെഡിക്കൽ കോളജിൽ വെച്ച് അന്തിമോപചാരമർപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി

By webdesk14

February 08, 2024

ഫ്ലാറ്റിൽനിന്ന് വീണുമരിച്ച എൽജിബിടിക്യു വിഭാഗത്തിൽപ്പെട്ട യുവാവിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു. കണ്ണൂർ പയ്യാവൂർ സ്വദേശി മനുവിന്റെ മൃതദേഹമാണ് ദിവസങ്ങൾ നീണ്ട ആശയക്കുഴപ്പത്തിനൊടുവിൽ കുടുംബം ഏറ്റെടുത്തത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം പൊലീസിനു കൈമാറും. തുടർന്ന് വീട്ടുകാർ ഏറ്റുവാങ്ങി കണ്ണൂരിലേക്കു കൊണ്ടുപോകാനാണ് തീരുമാനം.

കളമശേരി മെഡിക്കൽ കോളജിൽ വെച്ച് അന്തിമോപചാരമർപ്പിക്കാൻ മനുവിന്‍റെ ഗേ പങ്കാളിയായ ജെബിന് ഹൈക്കോടതി അനുമതി നൽകി. മൃതദേഹത്തെ അനുഗമിക്കാനും വീട്ടിലെത്തി അന്തിമോപചാരമർപ്പിക്കാനും അനുവദിക്കണമെന്ന് ജെബിൻ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം മരിച്ചയാളുടെ സഹോദരനുമായി സംസാരിക്കാനാണ് കോടതി നിർദേശിച്ചത്.