kerala

‘പലരും വോട്ട് ചെയ്യാനാകാതെ തിരിച്ചുപോയി’, സമയം നീട്ടിക്കൊടുക്കണം- ചാണ്ടി ഉമ്മന്‍

By webdesk14

September 05, 2023

പുതുപ്പള്ളി: മണിക്കൂറുകളോളം നിന്ന് വോട്ട് ചെയ്യാനാകാതെ തിരിച്ചുപോയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍, സമയം നീട്ടി നല്‍കണെമന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എല്ലായിടത്തും രാവിലെ മുതല്‍ വലിയ ക്യൂവാണ്. മണ്ഡലത്തിലെ എല്ലാ ബൂത്തിലും പോകണമെന്നാണ് ആഗ്രഹിച്ചത്. എന്നാല്‍, ഇത്തരം പ്രശ്‌നങ്ങള്‍ കാരണം എല്ലായിടത്തും പോകാന്‍ കഴിഞ്ഞില്ല.

ചില ബൂത്തുകളിലാണ് ഇഴഞ്ഞ് പോകുന്നത്. ഇതിന്റെ കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കണം. 31 ബൂത്തുകളില്‍ ഇത്തരം പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പോളിംങ് സമയം ആറുമണിയോടെ കഴിഞ്ഞു. എന്നാല്‍, ഇപ്പോഴും ബൂത്തുകളില്‍ നീണ്ട നിരയാണ്. വോട്ട് ചെയ്യാതെ മടങ്ങിപോയവരെ തിരിച്ചെത്തിക്കാന്‍ നടപടിയുണ്ടാകണമെന്ന് ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു.