kerala

കണ്ണൂരില്‍ വനംവകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു

By webdesk11

October 30, 2023

കണ്ണൂര്‍ ആറളത്ത് വനം വകുപ്പ് വാച്ചര്‍മാര്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ ചാവാച്ചി എന്ന സ്ഥലത്താണ് സംഘര്‍ഷമുണ്ടായത്.

മാവോയിസ്റ്റുകളെ കണ്ടു വാച്ചര്‍മാര്‍ അവിടെ എത്തിയപ്പോഴാണ് മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തത്. ആര്‍ക്കും പരിക്കില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. വിവരമറിഞ്ഞ് തണ്ടര്‍ബോട്ടും സ്ഥലത്ത് എത്തിയിട്ടുണ്ട്.