kerala

മലപ്പുറത്ത് നാലാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

By webdesk15

September 02, 2023

മലപ്പുറം ചീക്കോട് പഞ്ചായത്ത് കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു. കൊക്കറാമൂച്ചി വടക്കേതൊടി ഉമ്മറിന്റെ മകൻ കെ. അഹമ്മദ് കബീർ ആണ് മരിച്ചത്. ഉച്ചക്ക് മദ്രസ വിട്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ഒളവട്ടൂർ എ.എം.എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.