GULF

അബുദാബി പൊലീസ് ചരിത്രത്തിലേക്ക് വെളിച്ചം വീശി മഖ്ത പീരങ്കി

By webdesk13

March 10, 2025

അബുദാബി: അബുദാബി പൊലീസിന്റെ ചരിത്ര ആഴങ്ങളിലേക്ക് വെളിച്ചം വീശി അബുദാബിയിലെ അല്‍മഖ്ത പീരരങ്കി ഇന്നും നിലകൊള്ളുന്നു. ആദ്യകാലത്ത് സുരക്ഷയുമായി ബന്ധപ്പെട്ടാണ് അല്‍മഖ്ത പാലത്തിനോട് ചേര്‍ന്ന് പീരങ്കി സ്ഥാപിച്ചിരുന്നതെങ്കിലും കാലക്രമേണ പീരങ്കി, നോമ്പ് തുറക്കുന്ന സമയം അറിയിക്കുന്നതിനുള്ള ഉപകരണമായി മാറുകയായിരുന്നു. അബുദാബി പൊലീസിന്റെ ഹെരിറ്റേജ് വകുപ്പി നു കീഴിലാണ് ഈ പീരങ്കിയും സ്ഥലവും ഇന്നും നിലകൊള്ളുന്നത്.

നൂറ്റാണ്ടുമുമ്പ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടാണ് അബുദാബിയുടെ പ്രവേശന കവാടത്തില്‍ പീരങ്കി സ്ഥാപിച്ചത്. പൗരാണികതയുടെ അടയാളവും സുരക്ഷിത ബോധത്തിന്റെ ഓര്‍മ്മകളുമായാണ് ഇ ന്നും ഈ പീരങ്കി ഇവിടെ നിലകൊള്ളുന്നത്. അല്‍മഖ്ത ടവറിന്റെ കാവല്‍ക്കാര്‍ പ്രതിരോധ ആവശ്യങ്ങള്‍ ക്കായി ഉപയോഗിച്ച പീരങ്കി കാലക്രമേണ റമദാന്‍ മാസപ്പിറവിയും ഈദ് പ്രഖ്യാപനവുമൊക്കെ  അറിയിക്കുന്നതിനുള്ളതായി മാറുകയായിരുന്നു.

അബുദാബി പോലീസിന്റെ ചരിത്രം രേഖപ്പെടുത്തുന്ന പ്രഥമ സ്ഥാപനങ്ങളിലൊന്നാണിത്. അബുദാ ബി പോലീസിന്റെ പൈതൃകം സംരക്ഷിക്കുന്നതിനും തുടക്കം മുതല്‍ അതിന്റെ ചരിത്രം രേഖപ്പെടുത്തുന്ന തിനും ഇത് സമപ്പിക്കപ്പെട്ടിരിക്കുന്നു. അബുദാബി പോലീസിന്റെ പരിഷ്‌കൃതവും മാന്യവുമായ പങ്ക് പ്രതിഫ ലിപ്പിക്കുന്നതില്‍ ഈ കേന്ദ്രം ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ടെന്ന് അബുദാബി പൊലീസ് ജനറല്‍ കമാന്‍ഡ് ഹെറിറ്റേജ് വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ അലി അല്‍ഹമ്മാദി പറഞ്ഞു. മുന്‍കാലങ്ങളി ല്‍ അബുദാബിയില്‍ പ്രവേശിക്കുന്നവര്‍ക്കും പുറത്തുപോകുന്നവര്‍ക്കും അല്‍മഖ്തയില്‍ ഉയര്‍ന്നു നില്‍ക്കു ന്ന ടവറും പീരങ്കിയും സുരക്ഷിതത്വവും വിശ്വാസവും അഭിമാനവും നല്‍കിയിരുന്നുവെന്നത് അവിസ്മരണീയമാണ്.