kerala

മരട്; ഫ്‌ലാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാര തുകയുടെ പകുതി ആറാഴ്ചക്കകം കെട്ടിവക്കണമെന്ന് സുപ്രീംകോടതി

By web desk 1

February 24, 2021

കൊച്ചി: മരടിലെ പൊളിച്ച് മാറ്റിയ ഫ്‌ലാറ്റുകളുടെ ഉടമകള്‍ക്കുള്ള നഷ്ടപരിഹാരത്തുകയുടെ പകുതി ആറ് ആഴ്ചയ്ക്കകം കെട്ടിവയ്ക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഫ്‌ലാറ്റ് നിര്‍മാതാക്കളായ ജെയിന്‍, കായലോരം ഗ്രൂപ്പുകളോടാണ് സുപ്രീംകോടതി പണം കെട്ടിവെക്കാന്‍ നിര്‍ദ്ദേശിച്ചത്.

ജസ്റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ ബെഞ്ചാണ് ജെയിന്‍ ഫ്‌ലാറ്റ് 12.24 കോടി രൂപയും കായലോരം 6 കോടി രൂപയും കെട്ടിവെക്കാന്‍ നിര്‍ദ്ദേശിച്ചത്. പണം കെട്ടിവച്ചാല്‍ കണ്ടുകെട്ടിയ ആസ്തികള്‍ വില്‍ക്കുന്നതിന് അനുമതി നല്‍കുമെന്ന് കോടതി വ്യക്തമാക്കി.

അതേ സമയം ഹോളിഫെയ്ത്ത് നല്‍കേണ്ട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയം രണ്ടാഴ്ച കഴിഞ്ഞ് സുപ്രീംകോടതി പരിഗണിക്കും.