തിരുവനന്തപുരം: മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ 2ന് തിയറ്ററുകളില്‍. മന്ത്രി സജി ചെറിയാനാണ് ഇക്കാര്യമറിയിച്ചത്.തിയറ്റര്‍ ഭാരവാഹികളുമായും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായും ഫിലിം ചേംബറുമായും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഉപാധികളില്ലാതെ എല്ലാ തിയറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു.