Books

നമ്മള്‍ ഓ​ഗസ്റ്റില്‍ കണ്ടുമുട്ടും ; മാര്‍ക്വേസിന്റെ പുതിയ പുസ്‌ത‌‌കം അടുത്തവർഷം പുറത്തിറങ്ങും

By webdesk15

April 30, 2023

ഗബ്രിയേല്‍ ​ഗാര്‍സിയ മാര്‍ക്വേസിന്റെ അപ്രകാശിത നോവല്‍ En Agosto Nos Vemos (നമ്മള്‍ ഓ​ഗസ്റ്റില്‍ കണ്ടുമുട്ടും) അടുത്ത വര്‍ഷം പ്രസിദ്ധീകരിക്കുമെന്ന് പ്രസാധകരായ പെന്‍​ഗ്വിന്‍ റാന്‍ഡം ഹൌസ് ഔദ്യോ​ഗികമായി അറിയിച്ചു മാര്‍ക്വേസിന്റെ മരണത്തിനു ശേഷം 9 വര്‍ഷം കഴിഞ്ഞാണ് അദ്ദേഹത്തിന്റെ പുസ്‌തകം പുറത്തിറങ്ങുന്നത്. 2014 ലാണ് മാര്‍ക്വേസ് അന്തരിച്ചത്.ടെക്‌സ‌സ് സര്‍വകലാശാലയിലായിരുന്നു ക‍ൃതി സൂക്ഷിച്ചിരുന്നത്. മാര്‍ക്വേസിന്റെ മരണത്തിന് ശേഷം പുസ്‌തം പ്രസിദ്ധീകരിക്കുന്നില്ല എന്ന തീരുമാനത്തിലായിരുന്നു കുടുംബം. എന്നാല്‍ മാര്‍ക്വേസിന്റെ കൃതിയെ വായനക്കാരിലെത്തിക്കാതെ വെക്കുന്നത് ശരിയല്ല എന്ന ചിന്തയില്‍ നിന്നാണ് ഇങ്ങനെയൊരു തീരുമാനമെന്ന് കുടുംബം പത്ര സമ്മേളനത്തില്‍ അറിയിച്ചു.