Video Stories

വരന്‍ മുങ്ങി; 20 കിലോമീറ്റര്‍ സഞ്ചരിച്ച് തിരിച്ചെത്തിച്ച് വധു !

By webdesk13

May 23, 2023

കല്യാണത്തില്‍ ദിവസം മുങ്ങിയ വരനെ 20 കിലോമീറ്റര്‍ സഞ്ചരിച്ച് തിരികെ കൊണ്ടുവന്ന് വധു. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സിനിമാക്കഥകളെ വെല്ലുന്ന സംഭവം അരങ്ങേറിയത്. വിവാഹവസ്ത്രത്തില്‍ 20 കിലോമീറ്ററോളം സഞ്ചരിച്ച യുവതി വരനെ മണ്ഡപത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.

കഴിഞ്ഞ രണ്ടര വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. തുടര്‍ന്ന് വീട്ടുകാര്‍ ഒത്തുചേര്‍ന്ന് ഇരുവരുടെയും വിവാഹം ഉറപ്പിച്ചു. ഞായറാഴ്ച ഭൂതേശ്വര്‍ നാഥ് അമ്പലത്തില്‍ വെച്ചാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്. എന്നാല്‍, ഏറെ നേരമായിട്ടും വരന്‍ വിവാഹപ്പന്തലിലെത്തിയില്ല. ഇതേ തുടര്‍ന്ന് യുവതി വരനെ ഫോണില്‍ ബന്ധപ്പെട്ടു. ഫോണില്‍ സംസാരിക്കുന്നതിനിടെ താന്‍ അമ്മയെ കൊണ്ടുവരാനായി മറ്റൊരിടത്തേക്ക് പോവുകയാണെന്ന് ഇയാള്‍ പറഞ്ഞു. ഇത് കേട്ട യുവതിക്ക് സംശയമായി. ഉടന്‍ മണ്ഡപം വിട്ട യുവതി 20 കിലോമീറ്റര്‍ സഞ്ചരിച്ച് ബസ് കയറാന്‍ നില്‍ക്കുകയായിരുന്ന യുവാവിനെ പിടികൂടി. തുടര്‍ന്ന് യുവാവിനെ യുവതി മണ്ഡപത്തിലേക്ക് തിരികെകൊണ്ടുവന്നു. ശേഷം ഇവരുടെ വിവാഹം നടക്കുകയും ചെയ്തു.