kerala

മറുനാടന്‍ മലയാളി അവതാരകന്‍ സുദര്‍ശ് നമ്പൂതിരി കസ്റ്റഡിയില്‍

By webdesk14

June 21, 2023

ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയുടെ അവതാരകന്‍ സുദര്‍ശ് നമ്പൂതിരി പൊലീസ് കസ്റ്റഡിയില്‍. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിനെ തുടര്‍ന്നാണ് നടപടി. തിരുവനന്തപുരം പട്ടത്തെ ഓഫിസിലെത്തി ഇന്ന് ഉച്ചയോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഇതിന് മുന്‍പ് മറുനാടന്‍ മലയാളി ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ പിവി ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ അറസ്റ്റിന് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരായി ഷാജന്‍ സ്‌കറിയ കോടതിയില്‍ നല്‍കിയ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.