kerala

സംസ്ഥാന ബജറ്റിനെതിരെ മറിയക്കുട്ടി; ക്ഷേമപെൻഷൻ 2000 രൂപയെങ്കിലും ആക്കണം; ഇത്തവണയും സർക്കാരതിന് ശ്രമിച്ചില്ല’

By webdesk14

February 05, 2024

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെ വിമര്‍ശിച്ച് അടിമാലിയിലെ മറിയക്കുട്ടി. ബജറ്റില്‍ പെന്‍ഷന്‍കാര്‍ക്ക് പരിഗണന നല്‍കിയില്ലെന്ന് മറിയക്കുട്ടി പറഞ്ഞു. ക്ഷേമപെന്‍ഷന്‍ 2000 രൂപയാക്കണമെന്ന് മറിയക്കുട്ടി ആവശ്യവും ഉന്നയിച്ചു. എന്നാല്‍ ഇത്തവണത്തെ ബജറ്റിലും സര്‍ക്കാര്‍ പെന്‍ഷന് വേണ്ടി ഒരു കാര്യവും ചെയ്തിട്ടില്ലെന്നും മറിയക്കുട്ടി വിമര്‍ശിച്ചു. ഇത് ക്ഷേമപെന്‍ഷന്റെ ഗുണം അനുഭവിക്കുന്നവരോടുള്ള വെല്ലുവിളിയാണെന്നും മറിയക്കുട്ടി പറഞ്ഞു.